Advertisement

മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച സംഭവം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

June 25, 2021
1 minute Read

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെങ്ങന്നൂർ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തിൽ ഉണ്ടാകും. കഴിഞ്ഞ മാസം 14 നാണ് സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ഡോ.രാഹുൽ മാത്യുവിനെ മർദിച്ചത്. ഡോക്ടറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്.

അതേസമയം, ഡോ.രാഹുൽ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഇന്ന് ഒപി ബഹിഷ്‌കരിക്കും. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.

Story Highlights: Mavelikara Doctor Attack, Crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top