Advertisement

കേരളത്തിലെ സംഘടനാ വിഷയങ്ങൾ; രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തും

June 25, 2021
Google News 1 minute Read
rahul gandhi oommen chandy

കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളിൽ ഉള്ള അതൃപ്തി ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയോട് വ്യക്തമാക്കും.

കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് നിയമനങ്ങളിൽ അടക്കമുള്ള അതൃപ്തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കുക. പുനസംഘടന യുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി ഉയർത്തും. നിലവിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഉമ്മൻ ചാണ്ടി ആസ്ഥാനം ഉപേക്ഷിക്കാനുള്ള സന്നദ്ധതയും വ്യക്തമാക്കും. രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Story Highlights: rahul gandhi oommen chandy meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here