ഡബിൾ സ്വാദിൽ ഡബിൾ ഡക്കർ ഇളനീർ പുഡിങ്

പ്രകൃതിയൊരുക്കിയ ഒരു ഉത്തമ ഔഷധമാണ് ഇളനീർ. ആരോഗ്യം മാത്രമല്ല രുചിയും ഇളനീർ പ്രധാനം ചെയ്യുന്നുണ്ട്. ഇളനീര്‍ കൊണ്ട് നാവില്‍ വെള്ളമോടുന്ന നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഇളനിര് കൊണ്ടുള്ള പായസവും ഐസ്‌ക്രീമും ഏവര്‍ക്കും സുപരിചിതമാണ്. ഇത് ഉപയോഗിച്ചു കൊണ്ടുള്ള രണ്ട് ലെയര്‍ പുഡ്ഡിങ്ങ് പരിചയപ്പെടാം.
ചേരുവകൾ
- ഇളനീര്‍- 2 കാമ്പുള്ളത് (1കപ്പെങ്കിലും )
- ചൈനാഗ്രാസ് – 10 ഗ്രാം
- പഞ്ചസാര – മുക്കാല്‍ കപ്പ്
- പാല്‍ – അര ലിറ്റര്‍
- വെള്ളം / ഇളനീര്‍ വെള്ളം – ഒന്നര കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക് – അര കപ്പ്
- വാനില – അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം ചൈനാഗ്രാസ് കഴുകി ഒന്നര കപ്പ് വെള്ളത്തില്‍ ഉരുക്കുക ഇളനീര്‍ കാമ്പ് നന്നായരച്ച് വെയ്ക്കുക. പാലില്‍ അരകപ്പ് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം അരച്ചു വെച്ചിരിക്കുന്ന കാമ്പും വനിലയും ചേർക്കാം. ഒന്നര കപ്പ് ഇള നീര്‍ വെള്ളത്തിലേക്ക് ഉരുക്കിയ ചൈനാഗ്രാസ് കാല്‍ ഭാഗം ചൂടോടെ ചേര്‍ത്തിളക്കി ഒരു മോള്‍ഡില്‍ ഒഴിച്ച് വെക്കുക , ആറിത്തുടങ്ങിയാല്‍ ഫ്രിഡ്ജില്‍ അല്പനേരം വെച്ച് സെറ്റായ ശേഷം ബാക്കി ചൈനാഗ്രാസിലേക്ക് പാല്‍ ഇളനീര്‍ മിശ്രിതം ചേര്‍ത്ത് ഗ്ലാസ് പുഡിംഗിനു മുകളിലേക്ക് പതുക്കെ ഒഴിച്ച് കൊടുക്കുക. ശേഷം വീണ്ടും ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. സെറ്റ് ആയ ശേഷം പത്രത്തിന്റെ അരികിലൂടെ ഒന്നോടിച്ച് ഇളക്കി ,ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക. പിന്നീട് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here