രാജ്യത്ത് 52 ഡെല്‍റ്റ പ്ലസ് വകഭേദം; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

രാജ്യത്ത് ഇതുവരെ 52 ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18 ജില്ലകളിലായാണ് 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. 20 പേര്‍ക്ക് ഇവിടെ രോഗബാധയുണ്ടായി. മധ്യപ്രദേശ്, കേരളം, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനം 50 ശതമാനത്തിന് മുകളിലാണ്. കേരളത്തില്‍ പത്തനംതിട്ടയിലും പാലക്കാടുമായി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ ഡെല്‍റ്റ വൈറസ് വകഭേദം ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണം മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. ഉജ്ജയിനില്‍ ചികിത്സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.
Story Highlights: delta plus covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here