വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താനില്ല; വനിത കമീഷന് അധ്യക്ഷയോട് സഹതാപം മാത്രം; വി ഡി സതീശന്

സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമീഷന്റെ വിശ്വാസ്യതയെ അധ്യക്ഷ എം സി ജോസഫൈന് തകര്‍ത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അവരോട് ദേഷ്യമല്ല, സഹതാപമാണുള്ളത്. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് എം സി ജോസഫൈന്. പാര്‍ടിയും സര്കാരും വിഷയം ഗൗരവമായി കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാനല്‍ പരിപാടിക്കിടെ ജോസഫൈന് നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമത്തില്‍ വന്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നേരത്തെ എം സി ജോസഫൈനെതിരായ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. സ്ഥാനം രാജിവെക്കുന്നതുവരെ വനിത കമീഷന് അധ്യക്ഷയെ വഴിയില്‍ തടയുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here