Advertisement

പുഡ്ഡിംഗ് പ്രേമികൾക്കായി; അസാധ്യ രുചിയിൽ വൈവിധ്യമേറിയ രണ്ട് വിഭവം

June 26, 2021
2 minutes Read

പഴങ്ങളുടെ രാജാവാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാവ് കൃഷി ചെയ്യുന്നത് അതിന്റെ ജന്മദേശം കൂടിയായ ഇന്ത്യയിലാണ്. നമുക്ക് സുലഭമായി കിട്ടുന്ന ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ മാങ്ങ കൊണ്ട് തയ്യാറാക്കാം. മാമ്പഴം കൊണ്ട് നിര്‍മ്മിക്കാവുന്ന രണ്ട് പുഡ്ഡിംഗുകൾ പരിചയപ്പെടാം. മധുരം കിനിയുന്ന മാമ്പഴ പുഡ്ഡിങ് രുചി വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

മാംഗോ മിൽക്ക് പുഡ്ഡിംഗ്

ചേരുവകൾ

  • പാൽ – 1/2 ലിറ്റർ
  • അഗർ അഗർ – 10-12 ഗ്രാം (പകരം കോൺഫ്ലവർ ഉപയോഗിക്കാം 2 ടീ സ്പൂൺ )
  • പഞ്ചസാര – 4 ടേബിൾ സ്പൂൺ
  • നല്ല പഴുത്ത മാങ്ങ -1 (മിക്സിയിൽ അരച്ചെടുത്ത് )
  • നെയ്യ് – 1 ടീ സ്പൂൺ

തയാറാക്കുന്ന വിധം

  • പാൽ തിളപ്പിക്കുക, അതിലേക്ക് അഗർ അഗർ ചേർത്ത് കട്ട പിടിക്കാതെ നന്നായി ഇളക്കി യോജിപ്പിക്കുക.
  • ശേഷം പഞ്ചസാര ചേർക്കുക. അതിലേക്ക് മാങ്ങാ അരച്ചെടുത്തത് ചേർത്ത് 2 – 3 മിനിറ്റ് നന്നായി തിളപ്പിക്കുക.
  • ഒരു ബൗളിൽ നെയ്യ് പുരട്ടി മിശ്രിതം അതിലേക്ക് പകർന്ന് കാട്ടിയാവും വരെ തണുപ്പിക്കുക. ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെച്ച ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്തു കഴിക്കാം.

മാംഗോ കുൽഫി പുഡ്ഡിംഗ്

ചേരുവകൾ

  • നല്ല പഴുത്ത മാങ്ങാ – ഒന്ന് വലുത്
  • പാൽ – 1/2 കപ്പ്
  • ഫ്രഷ് ക്രീം/ ഹെവി ക്രീം – 1/4 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് – 2-3 ടേബിൾസ്പൂൺ
  • സാഫ്രോൺ – 4
  • ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
  • കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
  • ബദാം – ചതച്ചത് 1 ടീസ്പൂൺ
  • പിസ്താ – അലങ്കരിക്കാൻ
  • മാങ്ങാ എസൻസ് – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • മാങ്ങ നന്നയി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കാതെ).
  • ഒരു സോസ് പാൻ അടുപ്പിൽ വച്ച് പാൽ, ഫ്രഷ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, സാഫ്രോൺ, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് കോൺഫ്ലോർ ഒരൽപ്പം പാലിൽ യോജിപ്പിച്ച് ചേർക്കുക. മാമ്പഴത്തിന്റെ പ്യൂരിയും ചേർത്ത് നന്നായി കട്ടയില്ലാതെ ഇളക്കി എടുക്കുക. ബദാമും മാമ്പഴ എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു 2-3 മിനിറ്റ് വേവിച്ച് നന്നായി കുറുകി വന്നാൽ പുഡ്ഡിങ് ട്രേയിലേക്ക് ഒഴിക്കുക. ഒരു പ്ലാസ്റ്റിക്ക് റാപ്പ് കൊണ്ട് അടച്ച് ഫ്രിഡ്ജിൽ മിനിമം 4 മണിക്കൂർ വച്ച് സെറ്റ് ചെയ്തെടുക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top