Advertisement

കോൺഗ്രസ് നേതാവ് എ.ബി സാബു കോൺഗ്രസ് വിട്ടു ; സിപിഐഎമ്മിൽ ചേർന്നു

June 26, 2021
Google News 1 minute Read

എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ഭാരവാഹിയുമായ എ.ബി സാബു കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ ചേർന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കെ. ബാബുവിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സാബു നേരത്തെ രാജിവെച്ചിരുന്നു.

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതെന്ന് എ.ബി സാബു കുറ്റപ്പെടുത്തി. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയാത്തതിനാലാണ് പാർട്ടി വിടുന്നതെന്ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളത്തിൽ എ.ബി സാബു വ്യക്തമാക്കി.

Story Highlights: A B Sabu Left Congress Joins CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here