Advertisement

സാമ്പത്തിക ഇടപാട് കേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരാകാതെ അനിൽ ദേശ്മുഖ്

June 26, 2021
Google News 1 minute Read

സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാക്കാതെ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ചോദ്യം ചെയ്യലിനായി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്ന് അനിൽ ദേശ്മുഖിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അനിൽ ദേശ്മുഖ് ഒഴിഞ്ഞുമാറി. പകരം മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന ഇ.ഡിയെ അറിയിച്ചു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അനിൽ ദേശ്മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാൻഡേ, പേഴ്‌സണൽ അസിസ്റ്റൻറ് കുന്ദൻ ഷിൻഡേ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ദേശ്മുഖിന്റെ അറസ്റ്റും ഇന്ന് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ആഭ്യന്തരമന്ത്രി ആയിരിക്കെ അനിൽ ദേശ്മുഖ് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ആരോപണത്തെ തുടർന്ന് അനിൽ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അനിൽ ദേശ്മുഖിന് ബന്ധമുള്ള ഓഫിസുകളിൽ ഇന്നലെ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Story Highlights: Anil Deshmukh skips ED summons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here