‘സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല’; മന്ത്രി എം.വി ഗോവിന്ദൻ

സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഐഎം സംരക്ഷിക്കില്ലന്ന് മന്ത്രി എം.വി ഗോവിന്ദൻ. ‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും’ എം.വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും ചുക്കാന്‍ പിടിച്ചതായി പ്രാഥമിക വിവരം.
Story Highlights: M V Govindan , Gold Smuggling Case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here