രാജീവ് ഗാന്ധി ഖേൽ രത്ന ; മലയാളി താരം പി.ആർ ശ്രീജേഷിന് ശുപാർശ: പേര് സമർപ്പിച്ച് ഹോക്കി ഇന്ത്യ

മലയാളി ഗോൾ കീപ്പറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ പി.ആർ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് ശുപാർശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിന്റെ പേര് സമർപ്പിച്ചത്. ശ്രീജേഷിനൊപ്പം മുൻ ഇന്ത്യൻ വനിതാ ടീം അംഗം ദീപികയുടെ പേരും ഹോക്കി ഇന്ത്യ സമർപ്പിച്ചു.
2015 ൽ അർജുന അവാർഡ് ലഭിച്ച ശ്രീജേഷിന് 2017 ൽ രാജ്യം പദ്മശ്രീ പുരസ്കാരവും സമ്മാനിച്ചു. 2017 ജനുവരി ഒന്ന് മുതൽ 2020 ഡിസംബർ വരെയുള്ള കാലഘട്ടത്തിലെ പ്രകടനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇക്കാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് ശ്രീജേഷ് പുറത്തെടുത്തത്.
2018 ൽ നടന്ന ഹോക്കി ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യക്ക് വെള്ളിമെഡൽ നേടാൻ സാധിച്ചിരുന്നു. ഈ ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണ്ണായക സാന്നിധ്യമായിരുന്നു ശ്രീജേഷ്. അതേ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതിലും മലയാളി താരം ശ്രദ്ധേയ പങ്ക് വഹിച്ചു. എഫ്ഐഎച്ച് മെൻസ് സീരീസ് ഫൈനലിൽ വിജയിച്ച് സ്വർണ്ണം നേടിയ ടീമിലും കീ റോളിൽ ശ്രീജേഷായിരുന്നു.
Story Highlights: PR Sreejesh Hockey India’s nominees for Rajiv Gandhi Khel Ratna Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here