Advertisement

കൊവിഡിന് എതിരായ പോരാട്ടത്തില്‍ നാം അസാധാരണമായ നിരവധി നാഴിക കല്ലുകള്‍ നേടി: പ്രധാനമന്ത്രി

June 27, 2021
1 minute Read

കൊവിഡിനെതിരായ പോരാട്ടം തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്‍ കി ബാത്തില്‍. ഈ പോരാട്ടത്തില്‍ ഒരുമിച്ച് നാം അസാധാരണമായ നിരവധി നാഴികക്കല്ലുകള്‍ നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യം അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചു.

ഇന്ന് രാജ്യത്ത് 31 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. തനിക്കും രണ്ട് ഡോസുകളും ലഭിച്ചു. വാക്‌സിനോടുള്ള മടി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. താന്‍ രണ്ട് ഡോസു വാക്‌സിന്‍ എടുത്തിട്ടുണ്ട്. നൂറ് വയസ് പ്രായമുള്ള തന്റെ അമ്മ രണ്ട് വാക്‌സിനുകളും എടുത്തിട്ടുണ്ടെന്നും മോദി.

വാക്‌സിനുകളുമായി ബന്ധപ്പെട്ട കിംവദന്തികളൊന്നും ദയവായി വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണം. ഒരു വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് സ്വന്തമായി കൊവിഡ് വാക്‌സിനുകള്‍ എപ്പോള്‍ ലഭിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ പരിപാടിയാണ് നമ്മുടേതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മഴ പെയ്യുമ്പോള്‍ അവ നമുക്ക് മാത്രമല്ല, വരുംതലമുറകള്‍ക്കും വേണ്ടിയെന്ന് ഓര്‍ക്കണം. ജല സംരക്ഷണം രാജ്യത്തിനുള്ള ഒരു സേവനമാണ്. തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി ഇന്ത്യ ഫസ്റ്റ് എന്നതാകണം നമ്മുടെ മുദ്രാവാക്യമെന്നും ആഹ്വാനം ചെയ്തു.

Story Highlights: narendra modi, covid 19, man ki baat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top