ഐപിഎല്‍ പുതിയ ഷെഡ്യൂള്‍ നാളെ; ബിസിസിഐ

ഐപിഎല്‍ ദുബായ് പതിപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ നാളെ പുറത്ത് വിടുമെന്ന് ബിസിസിഐ അറിയിച്ചു. കൊവിഡ് കാരണം നിര്‍ത്തിവെച്ച ശേഷം സെപ്റ്റംബറിലാണ് ബിസിസിഐ ഐപിഎല്‍ വീണ്ടും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ഐപിഎല്‍ എന്നാണ് അഭ്യൂഹമെങ്കിലും നാളെ കൃത്യമായ വിവരം അറിയാനാകും.
യുഎഇയില്‍ കഴിഞ്ഞ തവണ പോലെ മൂന്ന് വേദികളിലായിട്ടാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഓസ്ട്രേലിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അതാത് ബോര്‍ഡുകള്‍ അനുമതി നല്‍കിയേക്കില്ലന്നാണ് അറിയുന്നത്. അതേസമയം ന്യൂസിലാണ്ട്, വിന്‍ഡീസ് ബോര്‍ഡുകള്‍ തങ്ങളുടെ താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കിയേക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here