Advertisement

കൊല്ലം പരവൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃപീഡനം ആരോപിച്ച് യുവതിയുടെ വീട്ടുകാർ

June 27, 2021
Google News 1 minute Read
kollam woman death family alleges domestic abuse

കൊല്ലം പരവൂർ ചിറക്കരത്താഴത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർതൃപീഡനം എന്ന പരാതിയുമായി യുവതിയുടെ വീട്ടുകാർ. 30 കാരിയായ വിജിതയെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചിറക്കരതാഴം സ്വദേശിനി വിജിതയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിൽ ആയിരുന്നു തൂങ്ങിയ നിലയിൽ കണ്ടത്. അകത്തുനിന്ന് അടച്ചിരുന്ന കതക് ഗ്യാസ് സിലിണ്ടർ കൊണ്ടാണ് തകർത്തത്. വാതിൽ തകർത്ത് വിജിതയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവ് രതീഷ് തന്നെ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്നാണ് വിജിതയുടെ അമ്മയുടേയും ബന്ധുക്കളുടേയും ആരോപണം.

പൊലീസ് വിജിതയുടെ അമ്മയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം എല്ലാ വശങ്ങളും പരിശോധിച്ചാവും നടപടി എടുക്കുക എന്നാണ് പൊലീസ് നിലപാട്.

Story Highlights: kollam, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here