മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പൂജാരി കീഴടങ്ങി

കോട്ടയം മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായാണ് കേസ്. യുവതിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം.
വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്ന് ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫിസിൽ എത്തിയെങ്കിലും ഓഫിസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണിൽ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടർന്നാണ് യുവതി വീണ്ടും പരാതിയുമായി പൊലീസിൽ സമീപിച്ചത്.
Story Highlights: Mundakayam rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here