വിവാദം കെട്ടിച്ചമച്ച നാടകം; നടക്കുന്നത് ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പ്രശാന്ത് മലവയൽ

എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി. കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തു. വിവാദം കെട്ടിച്ചമച്ച നാടകമെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പ്രശാന്ത് പ്രതികരിച്ചത്.
അന്വേഷണ സംഘത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഇനിയും ആവശ്യപ്പെട്ടാൽ ഹാജരാകും. ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി.
സി. കെ ജാനുവിന് ബത്തേരിയിലെ പാർട്ടി ഓഫിസിൽ വച്ച് പ്രശാന്ത് മലവയൽ പണം കൈമാറിയെന്നായിരുന്നു ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ ആരോപണം. ഇത് സംബന്ധിച്ച് ജെആർപിയുടെ മറ്റ് നേതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
Story Highlights: Prashant malavayal, BJP, C K Janu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here