വാക്‌സിനെടുക്കാനെത്തി; ബലാത്സംഗക്കേസ് പ്രതിയെ പിടികൂടി പൊലീസ്

വാക്‌സിനെടുക്കാനെത്തിയ ബലാത്സംഗക്കേസ് പ്രതിയെ പിടികൂടി പൊലീസ്. ഒഡീഷയിലാണ് സംഭവം. ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയാണ് വാക്‌സിൻ കേന്ദ്രത്തിൽ വച്ച് പൊലീസിന്റെ പിടിയിലായത്.
ഒഡീഷയിലെ ബോലാംഗിർ ജില്ലയിൽ നിന്നുള്ള അരുൺ പോധ(24)യാണ് പിടിയിലായത്. 20കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് ഇയാൾക്കുവേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. തമിഴ്‌നാട്ടിലേയ്ക്ക് കടന്നുകളഞ്ഞതിനാൽ ഇയാളെ പിടികൂടാനായില്ല.
ഇന്നലെ പട്‌നഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ വാക്‌സിൻ സ്വീകരിക്കാനായി ക്യൂവിൽ നിൽക്കുമ്പോഴാണ് അരുൺ പോധ പിടിയിലായത്. ഇയാൾ വാക്‌സിൻ സ്വീകരിക്കാൻ എത്തിയേക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
Story Highlights: rape accused arrested from vaccination centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here