ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം; ഭീകരാക്രമണെന്ന് സംശയം

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഐഇഡി ഡ്രോണുകളിൽ എത്തിച്ചായിരുന്നു സ്‌ഫോടനം.
അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡ് പ്രദേശത്തെത്തി പരിശോധന ആരംഭിച്ചു. എൻഐഎ സംഘവും ഉടൻ സ്ഥലത്തെത്തും.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു.
Story Highlights: twin blast in jammu airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here