ബാറുകൾ ഇന്ന് മുതൽ; ബിയറും വൈനും പാർസലായി നൽകും

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. ഇന്ന് മുതലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല.
സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോർപറേഷൻ ഇവർക്ക് നൽകിയിരുന്ന വെയർഹൗസ് മാർജിൻ കൂട്ടിയതായിരുന്നു ഉടമകളുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുകയാണ്. കാലാവധി അവസാനിച്ചാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.
പുതിയ സ്റ്റോക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ മറ്റു മദ്യം വിൽക്കില്ല എന്ന പഴയ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബാറുടമകൾ.
Story Highlights: bars open today in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here