ഇവാൻ പെരിസിച്ചിനു കൊവിഡ്; സ്പെയിനെതിരായ മത്സരം നഷ്ടമാവും

ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിനു കൊവിഡ്. സ്പെയിനെതിരെ പ്രീ ക്വാർട്ടർ മത്സരത്തിന് ഇന്ന് ഇറങ്ങാനിരിക്കവെയാണ് പെരിസിച്ചിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. താരം സ്പെയിനെതിരെ കളത്തിലിറങ്ങില്ല. ഈ മത്സരത്തിൽ വിജയിക്കാനായാലും ക്രൊയേഷ്യയുടെ ഇനിയുള്ള മത്സരങ്ങളിലൊന്നും താരത്തിനു കളിക്കാൻ സാധിച്ചേക്കില്ല. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് സ്പെയിനും ക്രൊയേഷ്യയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം.
അതേസമയം, ഇന്നലെ നടന്ന യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡും പോർച്ചുഗലും പരാജയം രുചിച്ചു. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Story Highlights: ivan perisic tested covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here