ക്വട്ടേഷന്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയിലുണ്ടെങ്കില്‍ നടപടി: എം വി ജയരാജൻ

ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സി പി എമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ
സെക്രട്ടറി എം വി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ ആരും പരാതി പറയാന്‍ എത്തിയിട്ടില്ലെ. പരാതിയുമായി ആരെങ്കിലും എത്തിയാല്‍ തന്നെ പൊലീസിനെ സമീപിക്കാനാണ് പാര്‍ട്ടി നിര്‍ദേശിക്കുകയെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സി പി എം സജേഷ് എന്ന അംഗത്തിനെതിരെ നടപടി എടുത്തത്. ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ സി പി എം ഭരിക്കുന്ന ബേങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പേരില്‍ വ്യക്തി പൂജ ആവശ്യമില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here