ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസർ സ്ഥാനം ഒഴിയുന്നു

നിയമിതനായി ആഴ്ചകൾക്കുള്ളിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസർ സ്ഥാനം ഒഴിയുന്നു. താത്കാലികമായി നിയമിതനായ ധർമ്മേന്ദ്ര ചതുർ ആണ് സ്ഥാനം ഒഴിയുന്നത്. ഇതോടെ ഇന്ത്യയിൽ ട്വിറ്ററിന് പരാതി പരിഹാര ഓഫിസർ ഇല്ലാതാവും.
പുതിയ ഐ.ടി ഭേദഗതി നിയമപ്രകാരം ഇന്ത്യയിൽ സമൂഹമാധ്യമങ്ങൾക്ക് നിലനിൽക്കണമെങ്കിൽ സ്ഥിരമായി പരാതി പരിഹാര ഓഫിസർ നിർബന്ധമാണ്. മറ്റ് സമൂഹമാധ്യമങ്ങൾ എല്ലാം ഈ തസ്തികയിൽ സ്ഥിര നിയമനം നടത്തിയപ്പോൾ ട്വിറ്റർ താത്കാലികമായാണ് നിയമനം നടത്തിയത്. ഇതേ തുടർന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ കേന്ദ്ര ഐ.ടി. മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു.
ധർമേന്ദ്ര ചതുറിനെ നിയമിച്ചതിന് ശേഷവും ട്വിറ്റർ ഇദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെയുള്ള പരാതികളിൽ ഉത്തരവാദിത്വം ഏൽക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. ട്വിറ്ററിനെതിരെ ഇന്ത്യയിൽ നിരവധി പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
Story Highlights: twitter india grievance officer resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here