Advertisement

ഇന്ത്യയുടെ വികലമായ ഭൂപടം; നീക്കം ചെയ്ത് ട്വിറ്റർ

June 28, 2021
2 minutes Read
twitter indian map

ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റർ നീക്കം ചെയ്തു. കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഭൂപടം നീക്കം ചെയ്തത്.

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടമിട്ടത് വലിയ വിവാദങ്ങൾക്ക് കാരണമായി തീർന്നിരുന്നു. ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നൽകിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിച്ചിരുന്നത്.

അതേസമയം , സംഭവത്തെ തുടർന്ന് ട്വിറ്റർ യാതൊരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. ഗൗരവമായ വിഷയമാണെന്നും കടുത്ത നടപടിക്കൊരുങ്ങുമെന്നും കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Story Highlights: Twitter removes distorted map of India from its website

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top