കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച; ‘പാര്‍ട്ടി ബന്ധ’മെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയില്‍ ‘പാര്‍ട്ടി ബന്ധ’മെന്ന പേരില്‍ ശബ്ദരേഖ. പ്രചരിക്കുന്നത് ആരുടെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കും. അതില്‍ ഒരു പങ്ക് പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. കാരിയറും ക്വട്ടേഷന്‍ സംഘാംഗവും തമ്മിലുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് പുറത്തെത്തിയിരിക്കുന്നതെന്നും വിവരം.
അതേസമയം ടി പി വധക്കേസ് പ്രതികള്‍ക്കും കവര്‍ച്ചയില്‍ പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. കവര്‍ച്ചാ സംഘത്തിന് സംരക്ഷണം നല്‍കുന്നത് കൊടി സുനിയാണ്. മുഹമ്മദ് ഷാഫിയും ഇടപെടുമെന്നും ശബ്ദരേഖയില്‍. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാര്‍ട്ടിക്കാര്‍ക്ക് പങ്ക് നല്‍കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തിരുപനന്തപുരം സ്വര്‍ണക്കടത്ത് പങ്കാളി കെ ടി റമീസിന്റെ സഹായി സലിമും ഉള്‍പ്പെട്ടതായി വിവരം പുറത്തായി. ദുബായില്‍ നിന്ന് സ്വര്‍ണമയച്ച സംഘത്തില്‍ സലീമും ഉള്‍പ്പെട്ടെന്ന വിവരം കസ്റ്റംസ് പരിശോധിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് പരിശോധിക്കുക. കൊടുവള്ളി സംഘത്തിനായി സ്വര്‍ണം അയക്കുന്ന സംഘത്തില്‍ ജലീല്‍, മുഹമ്മദ് എന്നിവരുമുണ്ട്. തിരുവനന്തപുരം നയതന്ത്ര സര്‍ണക്കടത്തിലും സലിം ഉള്‍പ്പെട്ടിരുന്നു.
Story Highlights: karippur, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here