തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കും കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അന്വേഷണത്തില്‍ ഇരുവരും നിയമനടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം വഴിയാണ് യുഇഎയ്ക്ക് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജനറലിനും, അറ്റാഷെക്കുമെതിരെ നടപടിയുമായി നീങ്ങാന്‍ കസ്റ്റംസിന് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു. കസ്റ്റംസ് കണ്ടെത്തിയ അന്വേഷണ വിവരങ്ങള്‍ പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തി ഏംബസിക്ക് കൈമാറിയിട്ടുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്രപരിരക്ഷ, ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗേജില്‍ എങ്ങനെ സ്വര്‍ണ്ണം വന്നുവെന്ന് മുന്‍ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷേ എന്നിവരുമായി സംസാരിച്ച് ഇതിന്മേല്‍ മറുപടി നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കേസിലെ പ്രതികള്‍ ഇരുവരുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്. നേരത്തെയും വിദേശകാര്യമന്ത്രാലയം യുഎഇയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
Story Highlights: thiruvananthapuram gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here