ഇന്നത്തെ പ്രധാന വാർത്തകൾ (29-06-2021)

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 1,23, 225 പരിശോധനകളാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 13,093 ആയി. 99,174 പേരാണ് ചികിത്സയിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡത്തിലാണ് മാറ്റം വരുത്തുന്നത്. 18 ന് മുകളിൽ ടിപിആർ ഉള്ള തദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോത്തിന്റേതാണ് പുതിയ തീരുമാനം.
കൊവിഡ് മരണം; മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവാദം നൽകി സംസ്ഥാന സർക്കാർ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകളിൻമേലുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി
കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് പുതിയ തീരുമാനം.
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയില്‍ സംസ്ഥാന പൊലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സിബിഐ എഫ്ഐആര്‍. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്പി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് നിഷേധിക്കപ്പെട്ടതായും എഫ്ഐആര്‍ കുറ്റപ്പെടുത്തുന്നു. സിബിഐ എഫ്ഐആറിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.
ഡൽഹിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി
ഡൽഹിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.
ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി
ഇന്ത്യയിൽ മൊഡേണ വാക്‌സിന് അനുമതി. ഡിസിജിഐ ആണ് അനുമതി നൽകിയത്. സിപ്ല സമർപ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കയാണ് അനുമതി നൽകിയത്.
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കെന്ന് സൂചന; അന്വേഷണം എന്‍ഐഎക്ക് കൈമാറി
ജമ്മു വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയത് പാകിസ്ഥാനെന്ന് പ്രാഥമിക സൂചന. സംഭവത്തിലെ അന്വേഷണം എന്‍ഐഎക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. അന്വേഷണ പുരോഗതി പ്രതിരോധ മന്ത്രിയെ അറിയിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരായ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും അറിയിച്ചു.
Story Highlights: todays news headlines june 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here