കിഴക്കഞ്ചേരിയിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; ഭർത്താവ് ശ്രീജിത്ത് അറസ്റ്റിൽ

പാലക്കാട് കിഴക്കഞ്ചേരിയിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.
ഈ മാസം 21 നാണ് കാരപ്പാടത്തെ വീട്ടിൽ ശ്രുതി പൊള്ളലേറ്റ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായിരുന്നതായും പൊലീസിന് ബോധ്യമായി. ശ്രീജിത്തിന് മറ്റൊരു യുവതിയുമായിയുള്ള ബന്ധത്തെ തുടർന്ന് ഉണ്ടായ തർക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. എല്ലാ ആരോപണങ്ങളിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Story Highlights: Women burned Palakkad : Husband Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here