Advertisement

രാജ്യത്ത് പുതുതായി 45,951 പേർക്ക് കൊവിഡ്; 817 മരണം

June 30, 2021
1 minute Read
45951 covid cases india

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേർ ഇന്നലെ മരണപ്പെട്ടു. ഏപ്രിൽ 11നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി.

രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3,03,62,848 ആയി. ഇപ്പോൾ ആക്ടീവായ കേസുകൾ 5,37,064 ആണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർറ്റ് ചെയ്തത്. 13,550 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര- 8085, തമിഴ്നാട്- 4512, ആന്ധ്രപ്രദേശ്- 3620 എന്നിങ്ങനെയാണ് അടുത്ത സംസ്ഥാനങ്ങളിലെ കേസുകൾ.

Story Highlights: 45,951 covid cases in india today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top