Advertisement

സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

June 30, 2021
Google News 1 minute Read
c sajesh

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് സജേഷ് ഹാജരായത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെതാണെന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടിസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്.

അര്‍ജുന്‍ കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പോയത് സജേഷിന്റേ പേരിലുള്ള കാര്‍ ഉപയോഗിച്ചായിരുന്നു. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. അര്‍ജുന് കണ്ണൂരില്‍ വലിയ വീടും സമ്പത്തുമുണ്ട്.

Story Highlights: gold smuggling, c sajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here