Advertisement

‘ഈ കുറ്റവാളിയെ കണ്ടുപിടിച്ചാൽ മൂന്ന് മില്യൺ ഡോളർ സമ്മാനം ഫോട്ടോ കണ്ട് ഞെട്ടി ഫേസ്ബുക്ക്

June 30, 2021
0 minutes Read

പ്രസിഡന്റ് ഇവാൻ ഡ്യൂക്കും ഷായികളും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയൻ പോലീസ്. ആളെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികമായി മൂന്ന് മില്യൺ ഡോളറാണ് നൽകുക. അടുത്തിടെ കൊളംബിയൻ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഫേസ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടി. കാരണം, പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ അതേ ഛായ.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊളംബിയൻ പോലീസ് ചിത്രം പോസ്റ്റ് ചെയ്തത് ആളെ കണ്ടുപിടിക്കണമെന്ന ആവശ്യവുമായാണ്. രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റിന് അറുപതിനായിരത്തോളം ലൈക്കുകളും ഇരുപതിനായിരത്തോളം ഷെയറുകളുമാണ് ലഭിച്ചത്. തമാശ കലർന്ന ധാരാളം കമന്റുകളും പോസ്റ്റിന് ലഭിച്ചു. പോസ്റ്റിൽ പലരും സുക്കർബർഗിനെ ടാഗ് ചെയ്തിട്ടുണ്ട്.

കൊളംബിയയിലെ കാറ്റാറ്റുബോ മേഖലയിലൂടെ വ്യോമമാര്‍ഗം സഞ്ചരിക്കുന്നതിനിടെ ഹെലികോപ്ടറിലേക്ക് വെടിവെപ്പ് നടത്തിയെന്നതാണ് കുറ്റവാളിക്കെതിരെയുള്ള കേസ്.

പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന് പുറമേ പ്രതിരോധ മന്ത്രി ഡീഗോ മൊളാനോ, ആഭ്യന്തര മന്ത്രി ഡാനിയേല്‍ പാലാസിയോസ്, നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ സില്‍വാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top