Advertisement

കൊവിഡ് ചികിത്സാ ഏകീകരണ ഉത്തരവ്; പിഴവുകൾ തിരുത്താൻ സാവകാശം തേടി സർക്കാർ

June 30, 2021
1 minute Read

മുറികളുടെ നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതടക്കം സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലൈ 8 വരെ നീട്ടി. ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ മറ്റൊരു ഹര്‍ജിയില്‍ ഓക്സിജൻ വില വർധനവിനെതിരെ റഗുലേറ്ററി മെക്കാനിസം കൊണ്ട് വരാൻ ആലോചിക്കുന്നതായി സർക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Story Highlights: Covid Treatment, Hospitals, Kerala high court, Kerala GOVT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top