Advertisement

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിൻ കൂടി

June 30, 2021
1 minute Read

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവീഷീൽഡ് വാക്‌സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്‌സിൻ കോഴിക്കോട്ടുമെത്തി. തിരുവനന്തപുരത്ത് 1,28,500 ഡോസ് കോവീഷീൽഡ് വാക്‌സിനും 55,580 ഡോസ് കോവാക്‌സിനും രാത്രിയോടെ എത്തിയതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Story Highlights: covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top