രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ്. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ പേരില്‍ മുന്‍പും കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി സിജെഎം കോടതി നാളത്തേക്ക് മാറ്റി.
Story Highlights: ramanattukara gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here