Advertisement

സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽകാന്ത് ചുമതലയേറ്റു

June 30, 2021
Google News 1 minute Read

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽ കാന്ത് ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് തീരുമാനം. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അനിൽ കാന്ത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

Story Highlights: Y. Anil Kanth Kerala’s New DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here