Advertisement

കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോൺ അടച്ചിരുന്നത് അർജുൻ : ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷ്

July 1, 2021
1 minute Read
arjun ayanki paid car loan says sajesh

കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലെങ്കിലും ലോൺ അടച്ചു കൊണ്ടിരുന്നത് അർജുന്ന് എന്ന് ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷിന്റെ മൊഴി. അർജുന് സിബിൽ സ്‌കോർ കുറവായതു കൊണ്ടാണ് തന്റെ പേരിൽ കാർ എടുത്തതെന്നും അർജുന്റെ സ്വർണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നൽകി.

അർജുനെ സജേഷ് പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും മൊഴിയിൽ പറയുന്നു. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നു. അർജുൻ തന്നെ ചതിക്കുകയായിരുന്നു എന്നും സജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

അതേസമയം, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അർജുൻ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അർജുൻ ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു. അർജുന്റെ ഹവാല ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.

അതേസമയം, രാമനാട്ടുകര സ്വർണ കവർച്ചാ കേസിൽ ഇന്നലെ പിടിയിലായ സൂഫിയാൻ അടക്കമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.

Story Highlights: arjun ayanki paid car loan says sajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top