ബൈക്കിന് പിറകെ പാഞ്ഞടുത്ത് പുള്ളിപ്പുലി; ജീവരക്ഷാർത്ഥം പുലിയുടെ മുഖത്തേക്ക് കേക്ക് വലിച്ചെറിഞ്ഞ് സഹോദരങ്ങൾ

കെട്ടുകഥകൾ കേൾക്കുന്ന ലാഘവത്തോടെ കേട്ടു കളയരുത്, ശരിക്കും ഒരു പിറന്നാൾ കേക്കാണ് സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത്. മധ്യപ്രദേശിലെ ബുർഹാൻപൂരിലാണ് സംഭവം. സഹോദരങ്ങളായ ഫിറോസ് മൻസൂരിയും സാബിറും നേപാനഗറിൽ നിന്നും തങ്ങളുടെ ഗ്രാമത്തിലേക്ക് ബൈക്കിൽ വരികയായിരുന്നു.
സഹോദരന്മാർ പറയുന്നതനുസരിച്ച്, അവർ ബൈക്കിൽ വന്നുക്കൊണ്ടിരിക്കുമ്പോൾ ഒരു പുള്ളിപ്പുലി കരിമ്പിൻ തോട്ടത്തിൽ നിന്ന് ചാടി ബൈക്കിന് പിന്നാലെ പാഞ്ഞു വരികയായിരുന്നു. ബൈക്കിന്റെ വേഗത കൂട്ടിയപ്പോൾ, പുളിയും വേഗത കൂട്ടി. അഞ്ഞൂറ് മീറ്ററോളം പുലി ബൈക്കിന്റെ പിന്നാലെ ഓടി. മാത്രമല്ല, സാബിറിന്‍റെ മടിയിലിരിക്കുന്ന കേക്ക് കാൽപാദം കൊണ്ട് മാന്താനും തുടങ്ങി. ഇതോടെ കേക്ക് പുലിയുടെ മുഖത്ത് എറിയുകയായിരുന്നു സാബിർ.
കേക്ക് മുഖതായതോടെ പുലി തിരികെ കരിമ്പിൻ കാട്ടിലേക്ക് ഓടി മറഞ്ഞു. അത്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് സഹോദരങ്ങൾ പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന സ്ഥലം പരിശോധിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുലിയുടെ കാൽപാദം പതിഞ്ഞ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here