കശ്മീര്‍ നിലപാട് മാറ്റാതെ ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് ഇമ്രാന്‍ ഖാന്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലാതെ ഇന്ത്യയുമായി യാതൊരു നയതന്ത്ര ബന്ധവും ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് എടുത്തുകളഞ്ഞ നടപടി ഇന്ത്യന്‍ ഗവണ്‍മെന്‍റ് പിന്‍വലിക്കണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ അഭിപ്രായം.
2019 ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്രമേയത്തിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇത് സൂചിപ്പിച്ചാണ് ഇന്ത്യയുമായി യാതൊരു നയതന്ത്ര ബന്ധത്തിനും പാകിസ്ഥാന്‍ ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ വ്യക്തമാക്കിയത്. കശ്മീരിലെ സഹോദരി സഹോദരന്മാര്‍ക്കൊപ്പമാണ് മുഴുവന്‍ പാകിസ്ഥാനും എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
Story Highlights: Kashmir , Imran khan , India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here