Advertisement

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

July 1, 2021
1 minute Read
ajit pawar

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 65 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നേരത്തെ ഏജന്‍സി അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കിയിരുന്നു. സ്റ്റേയ്ക്കായി അജിത് പവാര്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നും വിവരം.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്. ഉപമുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളിലാണ് കണ്ടുകെട്ടല്‍ നടപടിയുണ്ടായത്. അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്ര മന്ത്രിസഭയിലെ അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ നടപടികള്‍ വേഗത്തിലാക്കുമെന്നതിന്റെ സൂചനയാണ് ഇഡി നല്‍കിയത്.

Story Highlights: maharashtra, ajit pawar, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top