ഒരു ഡോസ് മരുന്നിന്റെ വില 18 കോടി രൂപ; തുടര്‍ചികിത്സയ്ക്കായി സഹായം തേടി ഒന്നരവയസുകാരന്‍

ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ജീവന്റെ വില ഇന്ന് കോടികളാണ്. അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ കപ്പാലം സ്വദേശി മുഹമ്മദ് സുമനസുകളുടെ സഹായം തേടുന്നു. മുഹമ്മദിന് ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ഒരു ഡോസ് മരുന്നിനു വില ഏകദേശം 18 കോടി രൂപയാണ്.
കളിയും ചിരിയും കുസൃതിയുമായി ജീവിക്കേണ്ട പ്രായത്തിലാണ് മുഹമ്മദ് ജീവിതത്തോട് പോരാടാന്‍ ഒരുങ്ങുന്നത്. അതിന് ഓരോരുത്തരുടെയും സഹായം വേണം. അല്ലായെങ്കില്‍ ഒരു പക്ഷെ 15 വയസുകാരിയായ സഹോദരി അഫ്രയെ പോലെ മുഹമ്മദും ജീവിതകലമത്രയും വീല്‍ചെയറിലാകും. നാലു മാസം കഴിഞ്ഞാല്‍ മുഹമ്മദിന് 2 വയസാകും. അതിനു മുന്‍പ് സോള്‍ജന്‍സ്മയെന്ന ലോകത്തിലെ വിലകൂടിയ മരുന്നു ഒരു ഡോസ് കുത്തിവെക്കണം. രോഗം തിരിച്ചറിയാന്‍ വൈകിയതോടെയാണ് മുഹമ്മദിന്റെ സഹോദരി അഫ്ര വീല്‍ചെയറിലായത്.
എസ്എം എ ടൈപ്പ് 3ആണ് മുഹമ്മദിനെന്നാണ് മെഡിക്കല്‍ ലോകം കണ്ടെത്തിയത്. മരുന്നിന്റെ വിലയായി 18 കോടിയെന്നസംഖ്യ കുടുംബത്തിന് സ്വപ്നം കാണാനാകില്ല. വിദേശത്ത് എസി റെക്നീഷ്യനായിരുന്ന മുഹമ്മദിന്റെ പിതാവും സഹായത്തിനായി കൈ കൂപ്പുകയാണ്. മുഹമ്മദിന്റെ ചികിത്സയ്ക്കായി ജനകീയകമ്മറ്റി രൂപീകരിച്ച് ധനസമഹാരണത്തിന് ശ്രമം തുടരുകയാണ്. കപ്പാലത്തെ വീട്ടില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
Ac Name : Mariyumma PC
Bank :kerala gramin bank, Mattool
Branch code :40421
AC NO :40421100007872
IFSC :KLGB0040421
Google pay :8921223421
email : kgb421@keralagbank.com
Story Highlights: 1 year old child need help for treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here