Advertisement

ഞൊടിയിടയിൽ തയാറാക്കാം അവൽ പായസം

July 2, 2021
1 minute Read

എല്ലാവരുടെയും അടുക്കലകളിൽ കാണുന്ന ഒന്നാണ് അവൽ. നെയ്യിൽ മൂപ്പിച്ചെടുത്ത അവൽ കൊണ്ടൊരു പായസം തയാറാക്കിയാലോ, വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്.

ചേരുവകൾ
  • വെള്ള അവൽ – ഒരു കപ്പ്
  • നെയ്യ് – രണ്ടു ചെറിയ സ്പൂൺ
  • പാൽ – രണ്ടു കപ്പ്
  • നുറുക്കു പച്ചരി – രണ്ട് ചെറിയ സ്പൂൺ
  • പാൽ – നാല് കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിന്നിന്റെ പകുതി
  • പഞ്ചസാര – അരക്കപ്പ്
  • ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം

അവൽ നെയ്യിൽ നന്നായി മൂപ്പിച്ചെടുക്കുക. രണ്ട് കപ്പ് പാലിൽ അരി ചേർത്ത് വേവിച്ചെടുക്കുക. അരി വെന്തതിന് ശേഷം പാൽ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് തുടരെ ഇളക്കുക. പായസം കുറുകി പാകത്തിന് വരുമ്പോൾ ഏലയ്ക്കാ പൊടിച്ചതും ചേർത്ത് വാങ്ങിവയ്ക്കുക. ചൂട് ആറി, ഇളം ചൂടുള്ളപ്പോൾ അവൾ മൂപ്പിച്ചത് ചേർത്തിളക്കുക. അവൾ പായസം തയാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top