തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ രാഷ്ട്രീയ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്; കോട്ടയം ജില്ലയില്‍ ഇന്ന് ധര്‍ണ

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിയില്‍ രാഷ്ട്രീയ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബ്ലോക്ക് കമ്മിറ്റികളുടെ നേത്വത്തില്‍ കോട്ടയം ജില്ലയില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും. സംഭവത്തിന് പിന്നില്‍ ടിപി കേസ് പ്രതികളെന്ന ആരോപണം ശക്തമാക്കി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.
ഭീഷണിക്കത്തിനെ കുറിച്ച് പരാതി നല്‍കിയ ശേഷം രണ്ടാം ദിനവും മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം. രാമനാട്ടുകര സ്വര്‍ണക്കടത്ത് വിഷയവും ഇന്നത്തെ ധര്‍ണയില്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും സംയുക്തമായി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ പ്രതിഷേധ പരിപാടികള്‍ കൂടി നടത്തി വിഷയം സജീവമായി നിലനിര്‍ത്താനാണ് നീക്കം.
Story Highlights: thiruvanchur radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here