Advertisement

രാജ്യത്ത് നാല് ലക്ഷം കടന്ന് കൊവിഡ് മരണം; 24 മണിക്കൂറിൽ രോഗബാധിതർ കൂടുതൽ കേരളത്തിൽ

July 2, 2021
Google News 0 minutes Read

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 853 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ നാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് മൂലം നഷ്ടമായത്.

രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര്‍ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 34,00,76,232 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. കേരളമൊഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെ. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 12868 കേസുകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here