Advertisement

പോളണ്ടിൽ നിന്ന് ചെന്നൈയിലെത്തിയ പാഴ്സലിൽ ജീവനുള്ള നൂറിലധികം ചിലന്തികൾ; അന്വേഷണം

July 2, 2021
Google News 1 minute Read
Live Spiders Inside Parcel

പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പാഴ്സലിൽ ജീവനുള്ള നൂറിലധികം ചിലന്തികളെ കണ്ടെത്തി. തമിഴ്നാട്ടിലെ അരുപ്പുകോട്ടയിലെ താമസക്കാരനു വന്ന പാഴ്സലിലാണ് 107 ചിലന്തികളെ കണ്ടെത്തിയത്. വിമാനത്താവളത്തിലെത്തിയ പാഴ്സൽ കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് ചിലന്തികളെ കണ്ടെത്തിയത്.

പാഴ്സലിനുള്ളിൽ ചെറിയ 107 മരുന്നുകുപ്പികൾ വെള്ളിക്കടലാസിലും പഞ്ഞിയിലും പൊതിഞ്ഞിരുന്നു. ഈ മരുന്നു കുപ്പിക്കുള്ളിലാണ് ചിലന്തികളെ കണ്ടെത്തിയത്. ഓരോ മരുന്നുകുപ്പിയിലും ഓരോ ചിലന്തികൾ വീതമാണ് ഉണ്ടായിരുന്നത്. ജന്തുശാസ്ത്ര വകുപ്പിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ പരിശോധനയിൽ ഇവ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇനം ചിലന്തികളാണ് ഇതെന്ന് കണ്ടെത്തി.

ചിലന്തികളെ പോളണ്ടിലേക്ക് തന്നെ തിരികെ അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: Over 100 Live Spiders Found Inside Parcel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here