മദ്രാസ് ഐഐടിയിൽ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

മദ്രാസ് ഐഐടിയിൽ മരിച്ച മലയാളിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. പതിനൊന്ന് പേജുള്ള ആത്മഹത്യാ കുറിപ്പാണ് മരിച്ച ഉണ്ണികൃഷ്ണൻ നായരുടെ മുറിയിൽ നിന്ന് കണ്ടെത്തിയത്. കടുത്ത മാനസിക സമ്മർദം മൂലം ഉണ്ണികൃഷ്ണൻ നായർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മദ്രാസ് ഐ.ഐ.ടിയിലെ പ്രോജക്ട് കോ ഓർഡിനേറ്ററായിരുന്നു ഉണ്ണിക്കൃഷ്ണൻ നായർ. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രായപേട്ട ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Madras iit, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here