Advertisement

‘കൊടി സുനിയും ഷാഫിയും സഹായിച്ചു’; ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി

July 3, 2021
Google News 2 minutes Read

ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി.

കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ വ്യക്തമാക്കിയത്. ഇരുവർക്കും തക്കതായ പ്രതിഫലം നൽകി. ഒളിവിൽ കഴിയാൻ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അർജുൻ പറഞ്ഞു.

അതേസമയം, അർജുൻ ആയങ്കിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അർജുന്റെ അഴീക്കോട്ടെ വീട്ടിലടക്കമാണ് തെളിവെടുപ്പ് നടക്കുക. ഈ മാസം ആറ് വരെയാണ് അർജുന്റെ കസ്റ്റഡി കാലാവധി.

Story Highlights: gold smuggling, arjun ayanki, T P Chandrasekharan, Kodi suni, Shafi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here