കോപ്പ അമേരിക്ക: ചിലിയും കടന്ന് ബ്രസീൽ; ആവേശപ്പോരിൽ പെറുവിനും ജയം

കോപ്പ അമേരിക്കയിൽ ബ്രസീലിനും പെറുവിനും ജയം. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യഥാക്രമം ചിലിയെയും പരാഗ്വെയെയുമാണ് ഇരു ടീമുകളും കീഴടങ്ങിയത്. രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ബ്രസീൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നപ്പോൾ ഷൂട്ടൗട്ടിലാണ് പെറു പരാഗ്വെയെ വീഴ്ത്തിയത്.
ഗോൾ നില സൂചിപ്പിക്കുന്നത് പോലെ ആയിരുന്നില്ല മത്സരം. പേരുകേട്ട ബ്രസീലിയൻ നിരയെ പരീക്ഷിക്കാൻ ചിലിക്ക് സാധിച്ചു. മുന്നേറ്റ നിരയിൽ സൂപ്പർ താരം അലക്സിസ് സാഞ്ചസ് കളത്തിലിറങ്ങിയത് ചിലിയൻ ആക്രമണങ്ങൾക്ക് വ്യക്തത നൽകി. ആദ്യ പകുതിയിൽ പരസ്പരം ആക്രമണങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയിലാണ് ഗോൾ വന്നത്. റോബർട്ടോ ഫിർമീനോയ്ക്ക് പകരം രണ്ടാം പകുതിയിൽ ഇറങ്ങിയ ലൂക്കാസ് പക്വറ്റ ഇറങ്ങി അടുത്ത മിനിട്ടിൽ സ്കോർ ചെയ്തു. 46ആം മിനിട്ടിൽ നേടിയ ഗോളോടെ ബ്രസീൽ കളിയിൽ ആധിപത്യം നേടി. എന്നാൽ, 48ആം മിനിട്ടിൽ മുന്നേറ്റ താരം ഗബ്രിയേൽ ജെസൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത് ബ്രസീലിനു തിരിച്ചടിയായി. ബ്രസീൽ 10 പേരായി ചുരുങ്ങിയതോടെ ചിലി കൂടുതൽ ആക്രമണങ്ങൾ നടത്തി. ഇടക്ക് അവർ സ്കോർ ചെയ്തെങ്കിലും അത് ഓഫ്സൈഡ് ആയി. വീണ്ടും ബ്രസീലിനെ നിരന്തരം പരീക്ഷിച്ചെങ്കിലും ചിലിക്ക് ഗോൾ മടക്കാനായില്ല.
6 ഗോളും രണ്ട് ചുവപ്പുകാർഡും പെനൽറ്റി ഷൂട്ടൗട്ടും കണ്ട മത്സരത്തിലാണ് പെറു ജയിച്ചുകയറിയത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധികസമയത്തും 3 ഗോളുകൾ വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെറുവിനായി ജിയാൻലൂക്ക ലാപഡുല, യോഷിമർ യോട്ടൻ എന്നിവർക്കൊപ്പം ഗുസ്താവോ ഗോമസിൻ്റെ സെൽഫ് ഗോളും സ്കോർ ഷീട്ടിൽ ഇടം നേടിയപ്പോൾ ഗുസ്താവോ ഗോമസ്, ജൂനിയർ അലോൻസോ, ഗബ്രിയേൽ അവാലോസ് എന്നിവർ പരാഗ്വെക്കായി ഗോൾ നേടി.
Story Highlights: copa america brazil and peru won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here