Advertisement

ഗിഫ്റ്റ് സിറ്റി പദ്ധതി; ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് പി രാജീവ്

July 3, 2021
Google News 0 minutes Read
new method to investigate in industries says p rajeev

ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. 2021 ഡിസംബർ മാസത്തോട് കൂടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും. ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പൊതുജനങ്ങളെ വിശ്വാസത്തിലെടുത്താകും പദ്ധതികൾ മുന്നോട് കൊണ്ട് പോകുക. പദ്ധതി അങ്കമാലിയുടെ വികസനത്തിന് വഴി തുറക്കുകയും ജീവിത നിലവാരം ഉയർത്തുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാൻ പുതിയ സാദ്ധ്യതകൾ അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ജൂലൈ 5 തിങ്കളാഴ്ച ഓൺലൈനായി ചേരും. ജൂലൈ 8 ,9,10 തീയതികളിൽ പബ്ലിക് ഹിയറിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here