Advertisement

ഗുജറാത്തിൽ ചൂതാട്ട മദ്യവിരുന്ന്; ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ

July 3, 2021
1 minute Read

മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലെ ചൂതാട്ട മദ്യവിരുന്ന് കേന്ദ്രത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ. ഖേഡ ജില്ലയിലെ മാടർ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി. നിയമസഭാംഗം കേസരിസിംഗ് സോളങ്കിയടക്കം 26 പേരാണ് പിടിയിലായത്.

മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ ജില്ലയിലെ ഹലോളിൽ ഒരു റിസോർട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ബിജെപി എംഎൽഎ അടക്കം പിടിയിലായത്. ആറു കുപ്പി വിദേശമദ്യവും എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവരിൽ ഏഴ് സ്ത്രീകളുമുണ്ട്. ഇതിൽ നാലുപേർ നേപ്പാൾ സ്വദേശികളാണ്.

Story Highlights: Gujarat BJP MLA caught gambling, arrested from club

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top