Advertisement

വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യം; രാഷ്ട്രീയ പ്രതികാരം തീർക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

July 3, 2021
Google News 1 minute Read

കിറ്റെക്‌സുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിറ്റെക്‌സിനോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. കിറ്റെക്‌സിന്റെ പിന്മാറ്റം സർക്കാരിന്റെ പ്രതികാരം മൂലമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണ്. അതിനുള്ള കാരണം എല്ലാവർക്കും അറിയാം. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടാകുമെന്ന് കരുതിയാണ് ഈ പ്രതികാര നടപടി. സർക്കാർ കേരളത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കിറ്റെക്‌സ് അധികൃതരെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. 35,000 ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന തരത്തിൽ സർക്കാർ ദുരഭിമാനം കാണിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights: Kitex, K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here