കൊച്ചിയില്‍ സ്ത്രീധന പീഡന പരാതികളില്‍ ക്രമാതീതമായ വര്‍ധനയെന്ന് പൊലീസ്

കൊച്ചിയില്‍ സ്ത്രീധന പീഡന പരാതിയില്‍ വര്‍ധനവ്. കഴിഞ്ഞ ഒരു മാസം കൊണ്ട് ലഭിച്ചത് മുപ്പതോളം പരാതികള്‍ എന്ന സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ട്വന്‍റിഫോറിനോട് പറഞ്ഞു. ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
പരാതികളില്‍ ഏറെയും സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനങ്ങളെന്നും പൊലീസ് കമ്മീഷണര്‍. സ്ത്രീധന പീഡനം മൂലം മരണം സംഭവിച്ച പരാതിയും ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ചത് 60തോളം പരാതികളാണ്. അത്രയും ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനായി പുതിയ ക്യാംപെയിന്‍ ആരംഭിച്ചു. ആളുകള്‍ പരാതിയുമായി മുന്നോട്ട് വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പരാതികള്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നമെന്നും കമ്മീഷണര്‍.
Story Highlights: kochi, dowry, domestic violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here