Advertisement

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു

July 3, 2021
Google News 1 minute Read

കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനാനുമതി നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നുവെന്നാണ് ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണനയങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സന്ദര്‍ശനത്തിന് അനുമതിക്കായി ശ്രമിച്ചിരുന്നു. ഹൈബി ഈഡന്‍ എംപി, ബെന്നി ബെഹന്നാന്‍ എ എം ആരിഫ് തുടങ്ങിയവര്‍ക്ക് മുന്‍പ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

Story Highlights: Lakshadweep issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here